പച്ചപ്പ്‌

പച്ചപ്പ്‌

Tuesday, April 3, 2012

നിലമ്പൂർ തേക്ക് മ്യൂസിയം

ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂർ തേക്ക് മ്യൂസിയം. മലപ്പുറം ജില്ലയിലെ നിലമ്പൂർ ടൗണിൽ നിന്നും ഊട്ടി റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കും നിലമ്പൂരാണുള്ളത്.


കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്. കൂടാതെ തേക്കു കൊണ്ട് തീർത്ത ശില്പങ്ങളും ഇവിടെ കാണാം.തേക്കുകളെ പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങൾ മ്യൂസിയത്തിലുൾക്കൊള്ളുന്നു

ചരിത്രം

1840 ലാണ് ബ്രിട്ടീഷുകാർ ലോകത്തു തന്നെ ആദ്യമായി നിലമ്പൂരിൽ കനോലി പ്ലോട്ട് എന്ന തേക്ക് പ്ലാന്റേഷൻ ആരംഭിക്കുന്നത്. തേക്കിന്റെ ചരിത്രപരമായ അടയാളങ്ങൾ സംരക്ഷിക്കുവാനായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിൽ 1995 ലാണ് തേക്ക് മ്യൂസിയം ആരംഭിക്കുന്നത്.



നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള, 
450-ൽ ഏറെ വർഷം 'ജീവിച്ച' തേക്കുമരത്തിന്റെ 
ചുവടുഭാഗം




എങ്ങനെ തേക്ക്മ്യൂസിയത്തിലെത്താം 


നിലമ്പൂരിൽ നിന്ന് ഊട്ടി റൂട്ടിൽ 4 കിലോമീറ്റർ
നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 3കിലോമീറ്റർ
കരിപ്പൂർ എയർപ്പോർട്ടിൽ നിന്ന് 36 കിലോമീറ്റർ ദൂരം.

No comments:

Post a Comment