പച്ചപ്പ്‌

പച്ചപ്പ്‌

Wednesday, April 4, 2012

കത്ത്....


അക്കരെ നിന്നൊരു ദൂത്.....

അതി രാവിലെ വീട്ടു ജോലികളെല്ലാം കഴിഞ്ഞ്‌ അല്‍പം വിശ്രമിക്കാനിരുന്നപ്പോഴാണ് മുറ്റത്തു സൈക്കിള്‍ ബെല്ലിന്‍റെ ശബ്ദം കേട്ടത്... വാതില്‍ തുറന്നു മുറ്റത്തെത്തിയപ്പോള്‍ പുഞ്ചിരി തൂകുന്നമുഖവുമായി പോസ്റ്റ്മാന്‍ മുറ്റത്ത് നില്‍കുന്നു...
കയ്യില്‍ ഒരുപാട്ആളുകള്‍ക്ക് ആശ്വാസംനല്‍കാനുള്ള ഒരു വലിയ കടലാസ് കെട്ടുമുണ്ട്..തോളില്‍ ഒരു പഴഞ്ചന്‍ നീളന്‍ സഞ്ചിയുമുണ്ട്.....
ഇതു എഴുതുമ്പോള്‍ മലയാളിഅകളുടെ മനസ്സില്‍ ഓര്‍മയായ ആ കഥാപാത്രത്തെ ഓര്‍മകളില്‍ പുതുക്കാനുള്ള അവസരം എനിക്കുണ്ടായി......എന്‍റെ കുട്ടിക്കാലം ഞാനും അയാളെ കണ്ടിട്ടുണ്ട്..നാട്ടിലുള്ളവരെല്ലാം ബഹുമാനത്തോടെയും,സ്നേഹത്തോടയും കണ്ടിരുന്ന അയാളെ പോസ്റ്റ്മാന്‍ എന്നാരും വിളിക്കാറില്ലയിരുന്നു......
അന്നെല്ലാം അയാളുടെ സൈക്കിള്‍ ബെല്‍ കേട്ടാല്‍ എല്ലാ വീടുകളില്‍നിന്നും ഒരു ആകാംഷയുടെ മുഖങ്ങള്‍ പുറത്തേക്ക് കാണാമായിരുന്നു.....എത്രയോ പേരുടെ സ്നേഹത്തിന്‍റെയും ആശ്വാസവാക്കുകളുടെയും,സ്വാന്ത്വനത്തിന്‍റെയും,മനസ്സുകല്‍ക്കിടയില്‍നിനു,എന്‍റെ ഉപ്പ ഒരുപാട് സ്നേഹത്തോടെ ഞങ്ങള്‍ക്കെഴുതിയ കത്ത് ഉമ്മക്ക് കൊടുക്കുമ്പോള്‍ കാത്തിരുന്നു കിട്ടിയ നിധി പോലെ ഉമ്മ അതു സന്തോഷത്തോടെ വാങ്ങുന്നതു ഞാന്‍ നോകി നില്‍കാറണ്ടായിരുന്നു....പിന്നെ കത്ത് വയിക്കള്‍ ഒരു ചടങ്ങായിരിക്കും..ഉമ്മയും,വല്ല്യുമ്മയും ഞാനും,താത്തമാരും എല്ലാവരും ഒരുമിച്ചിരിക്കും..ഉമ്മ കാത്തുപോട്ടിച്ചു വയ്ച്ചു തുടങ്ങുംബോള്‍ ഉമ്മയുടെ ശബ്ദമിടറുന്നതു ഞാന്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്.....വിറയാര്‍ന്ന സ്വരത്തില്‍ കത്ത് വായിച്ചുതുടങ്ങുമ്പോള്‍തന്നെ വല്ല്യുമ്മയുടെ കണ്ണുകള്‍ നിറയുന്നതു അന്ന് കത്ത് വയിക്കല്‍ ചടങ്ങിലെ നിത്യ കാഴ്ചകളായിരുന്നു... കടലിനക്കരെയുള്ള തന്‍റെ മകന്‍റെ ശബ്ദം കേട്ടതു കൊണ്ടായിരിക്കാം,ജീവിതത്തിന്‍റെ ഒറ്റപ്പെടലുകളില്‍ നെഞ്ചോട് ചേര്‍ത് വളര്‍തിയ മകനെ ഇപ്പോഴും ബാല്യത്തിലെന്നപോലെ അവര്‍ ഓര്‍ത്തിട്ടുണ്ടാകാം....ആശ്വാസ വാക്കുകളും,തമാശകളും,വിഷമങ്ങളും നിറഞ്ഞ കത്തില്‍ പൈസ അയച്ചിട്ടുണ്ട് എന്ന് ഉപ്പ പറയുമ്പോള്‍ വല്ല്യുമ്മയുടെ മുഖം അല്‍പം തെളിയുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്.....കത്തു വായിക്കുമ്പോള്‍തന്നെ വല്ല്യുമ്മ മറുപടിയും പറഞ്ഞു തുടങ്ങും,അരികെത്തെന്നപോലെ കത്തും മറുപടിയും...ചില വരികള്‍ വല്ല്യുമ്മ രണ്ടാമതും വായിപ്പിക്കും ഒരുകത്തിലും ഒന്നും മനസ്സിലാകാതെ പോകരുതെന്ന കണിശമായിരിക്കാം അതിനു കാരണം....ഉമ്മയോടുള്ള സ്നേഹ വാക്കുകള്‍ കേള്‍ക്കുബോള്‍ വല്ല്യുമ്മയുടെ നെറ്റിചുളിയുന്നതും ഞാന്‍ ശ്രദ്ധിക്കാറുണ്ട്....
ഞങ്ങള്‍ക്കറിയേണ്ടത് ഉപ്പ എന്നാ വരുന്നതെന്നാ.....കാതു കൂര്‍പിചിരിക്കുന്ന കാത്തിരിപ്പുകള്‍ പതിവുപോലെ വെറുതെ ആവാറുണ്ട്....കത്തു വായിച്ചു കഴിഞ്ഞു ഞങ്ങളെല്ലാം പോയതിനു ശേഷം കടലാസില്‍ സ്നേഹംകൊണ്ടെഴുതിയ  ആ ഉരുണ്ട അക്ഷരങ്ങളെ നോകി ഉമ്മ നില്‍കുന്നത് ഓര്‍മയിലെന്നപോലെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു .....വായന കഴിഞ്ഞു എഴുനേല്‍കുമ്പോള്‍ നിറഞ്ഞെഴുടിയ കടലാസുപോലെ മനസ്സും നിറഞ്ഞിട്ടുണ്ടാകും....ഇതു ഒരു എട്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറമുള്ള മലയാളികളുടെ അനുഭവങ്ങളായിരുന്നു.....ഓര്‍മകളില്‍ മറഞ്ഞുപോയ മധുരമുള്ള ഒരനുഭവം.....
ഇന്ന് പോസ്റ്റ്മാന്‍റെ ബൈകിന്‍റെ ഹോണ്‍ കേട്ടാല്‍ പണ്ട് കത്തുവായിച്ച എന്‍റെ ഉമ്മ നെറ്റിചുളിക്കുന്നത് കാണുമ്പോള്‍ അത്ഭുദം തോനാനില്ല കാരണം ഇപ്പോള്‍ അയാള്‍ വീട്ടില്‍വരുന്നത്‌ ഫോണ്‍ ബില്ല് തരാനും,ബാങ്ക് നോട്ടീസ് തരാനുംആണ്... അന്നുണ്ടായിരുന്ന സന്തോഷം രണ്ടുപേരുടെയും മുഖത്ത്കാണാനില്ല..
സ്നേഹത്തിന്‍റെ പര്യായമായിരുന്നു കത്തുകള്‍... ഇന്നു എപ്പോള്‍ വേണങ്കിലും നേരിട്ടു സംസാരിക്കാന്‍ സാധിക്കുന്ന ഈ കാലത്ത്....കാത്തിരുന്നു കിട്ടുന്ന വിശേഷങ്ങള്‍ക് എന്തുരസം.....
ഒരുപാട് കാലങ്ങള്‍ സ്നേഹവും,സ്വാന്തനവും എല്ലാം കൈമാറിയ കത്തുകള്‍ സൂക്ഷിക്കുന്ന മലയാളികള്‍ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്......അവര്‍ പറയും....കത്തുകളുടെ കാലത്തെ സ്നേഹവും,സന്തോഷവുമോന്നും ഇന്നു ഒരുവീട്ടിലും പരസ്പരം ഇല്ലാതെ ആയിരിക്കുന്നു,അന്നത്തെ രസം ഇപ്പോ എങ്ങനെ കിട്ടാനാ...


മരിച്ചുപോയ ആ നല്ല അനുഭവങ്ങള്‍ക് നമുക്ക് ഒരു റീത്ത്‌ സമര്‍പ്പിക്കാം....


No comments:

Post a Comment